Chithramela poster

1967 · song 2

Apaswarangal

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

അപസ്വരങ്ങള്‍ ..അപസ്വരങ്ങള്‍  അപസ്വരങ്ങള്‍ ..അപസ്വരങ്ങള്‍  അംഗഭംഗം വന്ന നാദകുമാരികള്‍  ഗാനപ്രപഞ്ചത്തിന്‍ രാഗവിരൂപകള്‍  വാനത്തിലുയരാത്ത വര്‍ണ്ണക്കുരുന്നുകള്‍ അപസ്വരങ്ങള്‍ അപസ്വരങ്ങള്‍  നീയൊരപസ്വരം ഞാനോരപസ്വരം  നിത്യ ദുഃഖത്തിന്‍ നിരാലംബ നിസ്വനം  നിന്നിലുമെന്നിലും നിന്നു തുളുമ്പുന്ന  നിഷ്ഫല സ്വപ്നമോ മറ്റൊരപസ്വരം  അപസ്വരങ്ങള്‍ അപസ്വരങ്ങള്‍  കാലമാം അജ്ഞാത ഗായകന്‍ - നൊമ്പരം  താവും വിരലിനാല്‍ ജീവിതവീണയില്‍  ഇന്നലെ മീട്ടിയുണര്‍ത്തിയ ഗദ്ഗദ - സ്പന്ദങ്ങളല്ലയോ നമ്മളെന്നോമനേ അപസ്വരങ്ങള്‍  അപസ്വരങ്ങള്‍  അംഗഭംഗം വന്ന നാദകുമാരികള്‍  ഗാനപ്രപഞ്ചത്തിന്‍ രാഗവിരൂപകള്‍  വാനത്തിലുയരാത്ത വര്‍ണ്ണക്കുരുന്നുകള്‍ അപസ്വരങ്ങള്‍ അപസ്വരങ്ങള്‍

Published by the catalogue editor. Rights remain with the original creators.