Simhasanam (സിംഹാസനം) poster

2012 · song 4

Innente Muttathe

Credits

Singer
Sudeep Kumar
Lyricist
Chittoor Gopi
Composer
Ronnie Raphael

Lyrics

ഹോ....ഹോ....ഹോ.......... ഇന്നെന്റെ മുറ്റത്തെ പൊൻസൂര്യൻ മാഞ്ഞെന്നോ....... കണ്ണീരിൻ കാറ്റത്തെൻ മഴമുല്ല വീണെന്നോ...... ഒരു വാക്കും മിണ്ടാതേ പോയില്ലേ നീ.....തനിയേ..... മൃതിയോരോ നാളും തേടുന്നതാരാരെയോ  പറയൂ.... എന്നച്ഛൻ എൻ പുണ്യം എരിയുന്നൂ ചിതയിൽ... കനലൂതും ഈ കാറ്റും തളരുന്നൂ അരികേ.......... കണ്ണേറുകൊള്ളാതേ..കവിളാരും നുള്ളാതേ........ എന്നും നിൻ മാറിൽ ഞാനുറങ്ങിയില്ലേ.......(2) കാലങ്ങൾ മാഞ്ഞുപോയ്‌....കണ്ണീരിൻ പെരുമഴയായ്.... അഗ്നിയ്ക്ക് കനിവെങ്ങാൻ തോന്നിയെങ്കിൽ..... എന്നച്ഛനേ ഈ നേരം തന്നുവെങ്കിൽ..... (ഇന്നെന്റെ..........വീണെന്നോ..........) കാറ്റത്ത് നാളങ്ങൾ പകയോടെരിച്ചാലും....... ഗംഗയിലസ്ഥിയായ് ഒഴുകിയാലും.......(2) ഇന്നുമെൻ പ്രാണനിൽ അച്ഛന്റെ ഓർമ്മയായ്.... കറുകയിൽ തീരുമോ ആത്മബന്ധം.... എൻ നെറുകയിൽ തീർത്ഥമായ് നിന്റെ ജന്മം........(പല്ലവി)

Published by the catalogue editor. Rights remain with the original creators.