2012 · song 3

Ee Maruveethiyil

Credits

Lyricist
Rafeeq Ahamed NP Chandrasekharan
Composer
Ratheesh Vegha

Lyrics

ഈ മരുവീഥിയിൽ ഇതളറ്റു വീണു  ഒരു സ്നേഹദീപം കൂടി  ഒരു സ്വപ്ന നാളം കൂടി  ഇരുളേ.. ഇരുളേ...  ഇരുളേ ഈ പൊരുളിനെ നീയേറ്റു വാങ്ങൂ  ആ...ആ...ആ....ആ... ഈ മരുവീഥിയിൽ ഇതളറ്റു വീണു  ഒരു സ്നേഹദീപം കൂടി ഇതിനേ നീയീ തൊട്ടിലാട്ടൂ  ആദ്യത്തെ ജീവനെ പാടിവളർത്തിയ  ആദി നോവിന്റെ ശീലിൽ  ആരീരം നേരൂ പാട്ടിൽ  ഈ മരുവീഥിയിൽ ഇതളറ്റു വീണു  ഒരു സ്നേഹദീപം കൂടി ഇതിനേ നീ ഇനിയും നടൂ  ചിറകുള്ള കനവുകൾ മാത്രം മുളയ്ക്കുന്ന  പുതുമണ്ണിൻ ദാഹങ്ങളിൽ  പുത്തൻ ഉഴവു ചാലിൽ  ഈ മരുവീഥിയിൽ ഇതളറ്റു വീണു  ഒരു സ്നേഹദീപം കൂടി  ഒരു സ്വപ്ന നാളം കൂടി  ഇരുളേ.. ഇരുളേ...  ഇരുളേ ഈ പൊരുളിനെ നീയേറ്റു വാങ്ങൂ

Published by the catalogue editor. Rights remain with the original creators.