2012 · song 1

Aakaasham Mazhavillin

Credits

Lyricist
Rafeeq Ahamed NP Chandrasekharan
Composer
Ratheesh Vegha

Lyrics

ആകാശം മഴവില്ലിൻ ശ്രീരാഗം തിരയുന്നു ഈ വിണ്ണിൽ പൂക്കാലം അണയുമ്പോൾ ശ്രീപാദം  തെളിയുന്നു ഈ മണ്ണിൽ  മലരും തളിരും കിളിയും  ജീവതാളം ചൂടിയോ  മലയും പുഴയും തൊടിയും  നമ്മൾ വാഴും വീടുപോൽ  കുന്നോളം ഉയരെ വിണ്ണോളം അകലെ  പൊന്നൂയാൽ ആടാൻ പോരൂ രാവിൻ വഴിയിൽ ഇരുളും നിഴലും  ഏതോ സ്മൃതിയായി മായും  പകലിൽ ഈ പകലിൽ  പൂഞ്ചോലകളൊഴുകും സംഗീതമായ്  വാനിൽ നിറയും മേഘാവലികൾ മേലേ  ചായങ്ങൾ ചാർത്തും ഭൂമിയിലണിയും  ഹരിതാഭരണം നീളേ ആകാശം മഴവില്ലിൻ ശ്രീരാഗം തിരയുന്നു ഈ വിണ്ണിൽ പൂക്കാലം അണയുമ്പോൾ ശ്രീപാദം  തെളിയുന്നു ഈ മണ്ണിൽ ഈറൻ മണ്ണിൽ പനിനീർ മണികൾ  വാസന്തശ്രീ എഴുതും  മനസ്സിൻ താഴ്വരയിൽ  പുതുമഞ്ഞലയണയും ചന്ദ്രോദയം  കാണാസ്വപ്നം നേരായ് പുലരും നാളേ  മൗനങ്ങൾ പാടും മാറിക്കാറിൽ  മഴവിൽ ചിത്രം തീർക്കും ആകാശം മഴവില്ലിൻ ശ്രീരാഗം തിരയുന്നു ഈ വിണ്ണിൽ പൂക്കാലം അണയുമ്പോൾ ശ്രീപാദം  തെളിയുന്നു ഈ മണ്ണിൽ  മലരും തളിരും കിളിയും  ജീവതാളം ചൂടിയോ  മലയും പുഴയും തൊടിയും  നമ്മൾ വാഴും വീടുപോൽ  കുന്നോളം ഉയരെ വിണ്ണോളം അകലെ  പൊന്നൂയാൽ ആടാൻ പോരൂ

Published by the catalogue editor. Rights remain with the original creators.