1967 · song 4

Premaswapnathin

Credits

Singer
Latha Raju
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

പ്രേമസ്വപ്നത്തിൻ ദേഹമടക്കിയ പ്രേതകുടീരത്തിൻ വാതിലിൽ  പൊട്ടിക്കരയുന്ന ശ്രാവണചന്ദ്രിക പുഷ്പം വിതറുവാൻ വന്നു - വീണ്ടും പുഷ്പം വിതറുവാൻ വന്നു ഓ.....ഓ...... കൂപ്പുകൈ മൊട്ടുമായ് നക്ഷത്രകന്യകൾ വീർപ്പുമടക്കി നോക്കുമ്പോൾ പാതിരാപ്പക്ഷിതൻ ഗദ്ഗദം മാത്രമീ - പാരും വാനും കേട്ടില്ല ഓ....ഓ....... കല്ലറവാതിലിൽ വർഷാന്തസന്ധ്യകൾ കണ്ണുനീർ കൈത്തിരി വയ്ക്കുമ്പോൾ മന്ദം മന്ദമീ അസ്ഥിമാടത്തിന്റെ നെഞ്ചിൻ സ്പന്ദനം കേൾക്കും നിങ്ങൾ

Published by the catalogue editor. Rights remain with the original creators.