1967 · song 2

Mandamandam Nidra Vannen

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍ ചിന്ത തന്റെ പൊന്‍‌വിളക്കിന്‍ തിരിതാഴ്ത്തുന്നു - തിരി താഴ്ത്തുന്നു മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍ ലോലമായ പാണി നീട്ടി ആരുമാരുമറിയാതെ നീലമിഴിതന്‍ ജാലകങ്ങള്‍ അടച്ചീടുന്നു മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍ ചന്ദ്രശാലയില്‍ വന്നിരിയ്ക്കും മധുരസ്വപ്നമേ - ഞാന്‍ നിന്‍ മടിയില്‍ തളര്‍ന്നൊന്നു മയങ്ങീടട്ടേ മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍ ചേതനതന്‍ ദ്വാരപാലകർ ഉറങ്ങുന്നു ഹൃദയഭാരവേദനകള്‍ വിരുന്നുകാര്‍ പിരിഞ്ഞുവല്ലോ പ്രേമസാഗര ദേവതയാം മണിക്കിനാവേ - എന്നെ താമരക്കൈവിരലിനാല്‍ തഴുകിയാട്ടെ മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍ ചിന്ത തന്റെ പൊന്‍‌വിളക്കിന്‍ തിരിതാഴ്ത്തുന്നു - തിരി താഴ്ത്തുന്നു മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍

Published by the catalogue editor. Rights remain with the original creators.