1967 · song 1

Kaanana Sadanathin

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

ഓ... ഓ... ഓ... ആ... ആ...  കാനനസദനത്തിന്‍ മണിമുറ്റത്തലയുന്ന കല്യാണസൌഗന്ധിക മലരേ - മലരേ (2) ഏതൊരു മാമുനിതന്‍ ശാപത്താല്‍ നീയിരുളില്‍ ഏകാന്തകാമുകിയായ് കരയുന്നൂ - കരയുന്നൂ കാനനസദനത്തിന്‍ മണിമുറ്റത്തലയുന്ന കല്യാണസൌഗന്ധിക മലരേ - മലരേ കാണാത്ത കൊട്ടാരത്തിന്‍ കല്ലറവാതിലില്‍ കള്ളിമുള്‍ക്കാവല്‍ക്കാരുറങ്ങുമ്പോള്‍ നിന്നുടെ സ്വപ്നമാകും അമ്പലപ്പിറാവിനെ കണ്ണീരിന്‍ കത്തുമായിട്ടയപ്പതെങ്ങോ ഓ... ആ...  ചന്ദനവനങ്ങളില്‍ വീണ വായിക്കുമാ ഗന്ധര്‍വന്‍ നിന്‍ ഗാനം കേട്ടെങ്കില്‍ (2) പ്രേതലോകത്തിന്‍ തടവുകാരീ നിനക്കു ശാപമോക്ഷം തന്നെങ്കില്‍. കാനനസദനത്തിന്‍ മണിമുറ്റത്തലയുന്ന കല്യാണസൌഗന്ധിക മലരേ - മലരേ  ഏതൊരു മാമുനിതന്‍ ശാപത്താല്‍ നീയിരുളില്‍ ഏകാന്തകാമുകിയായ് കരയുന്നൂ - കരയുന്നൂ കാനനസദനത്തിന്‍ മണിമുറ്റത്തലയുന്ന കല്യാണസൌഗന്ധിക മലരേ - മലരേ

Published by the catalogue editor. Rights remain with the original creators.