Bhagyamudra poster

1967 · song 6

Peraarum Periyaarum

Credits

Singer
LR Eeswari Chorus
Lyricist
P Bhaskaran
Composer
Pukazhenthi

Lyrics

പേരാറും പെരിയാറും കളിയാടും നാടേതോ പേരാറും പെരിയാറും കളിയാടും നാടേതോ കടലലയും കായലുമേ കഥ പറയും നാടേതോ കടലലയും കായലുമേ കഥ പറയും നാടേതോ പേരതിന് മലയാളം - പേരുകേട്ട മലയാളം പേരതിന് മലയാളം - പേരുകേട്ട മലയാളം പഞ്ചവര്‍ണ്ണപ്പൈങ്കിളിയെ രാമായണകഥയാലേ പഞ്ചമങ്ങള്‍ പാടിച്ച പണ്ഡിതനാം കവിയേതോ പഞ്ചവര്‍ണ്ണപ്പൈങ്കിളിയെ രാമായണകഥയാലേ പഞ്ചമങ്ങള്‍ പാടിച്ച പണ്ഡിതനാം കവിയേതോ പണ്ഡിതനാം കവിയേതോ പേരവനു ഗുരുതുഞ്ചന്‍ - പേരാളും ഗുരുതുഞ്ചന്‍ പേരവനു ഗുരുതുഞ്ചന്‍ - പേരാളും ഗുരുതുഞ്ചന്‍ പദ്മനാഭപാദത്തില്‍ സ്വരരാഗസുധ തൂകി സല്‍ക്കലയെ സേവിച്ച സംഗീതഗുരുവാരോ ലാലലാല...ലാലലാല..ലാലലാല...ലാലലാല പദ്മനാഭപാദത്തില്‍ സ്വരരാഗസുധ തൂകി സല്‍ക്കലയെ സേവിച്ച സംഗീതഗുരുവാരോ സംഗീതഗുരുവാരോ സ്വാതി തിരുനാള്‍ - സ്വാതി തിരുനാള്‍ മഗ്ദലനമേരിയുടെ കണ്ണീരിന്‍ കഥയെല്ലാം മഞ്ജരിയായ് പാടിയ മലയാള കവിയാരോ മലയാള കവിയാരോ വള്ളത്തോള്‍ മഹാകവി - വള്ളത്തോള്‍ മഹാകവി പേരാറും പെരിയാറും കളിയാടും നാടേതോ കടലലയും കായലുമേ കഥ പറയും നാടേതോ പേരതിന് മലയാളം - പേരുകേട്ട മലയാളം പേരതിന് മലയാളം - പേരുകേട്ട മലയാളം

Published by the catalogue editor. Rights remain with the original creators.