Bhagyamudra poster

1967 · song 4

Madhurapratheekshathan

Credits

Singer
KJ Yesudas S Janaki
Lyricist
P Bhaskaran
Composer
Pukazhenthi

Lyrics

മധുരപ്രതീക്ഷതൻ പൂങ്കാവിൽ വച്ചൊരു  മണിവേണു ഗായകനെ കണ്ടു മുട്ടി  അനുരാഗയമുനതൻ തീരത്തു വച്ചൊരു  അജപാലബാലികയെ കണ്ടുമുട്ടി - ഒരു അജപാലബാലികയെ കണ്ടുമുട്ടി തരളമാം ഗാനത്തിൻ താമരനൂലിനാൽ  കരളാകും ഹംസത്തെ പിടിച്ചു കെട്ടി - എന്റെ കരളാകും ഹംസത്തെ പിടിച്ചു കെട്ടി  മറ്റാരും കാണാതെ മന്ദഹാസത്തിന്റെ  മാതളപ്പൂക്കൾ എനിക്കു നീട്ടി - അവള്‍ മാതളപ്പൂക്കൾ എനിക്കു‌ നീട്ടി  മധുരപ്രതീക്ഷതൻ പൂങ്കാവിൽ വച്ചൊരു  മണിവേണു ഗായകനെ കണ്ടു മുട്ടീ ഗാനം കഴിഞ്ഞപ്പോൾ സമ്മാനം വാങ്ങുവാൻ  ഗായകൻ എൻ നേർക്ക് കൈകൾ നീട്ടി  മുത്തു കൊടുത്തിട്ടും സ്വർണ്ണം കൊടുത്തിട്ടും  മറ്റെന്തോ കിട്ടുവാൻ കാത്തു നിന്നു - അവൻ മറ്റെന്തോ കിട്ടുവാൻ കാത്തുനിന്നു  അനുരാഗയമുനതൻ തീരത്തു വച്ചൊരു  അജപാലബാലികയെ കണ്ടുമുട്ടീ പാട്ടിനു സമ്മാനം പൊന്നല്ല -  മുത്തല്ല - ഓ.. ആരോമല്‍പ്പെണ്ണിന്റെ ഹൃദയം മാത്രം  തങ്കക്കിനാവുകൾ തളിർമെത്ത നീർത്തുന്ന  നിൻ കരൾ മാത്രം അവനു പോരും - സഖീ നിൻ കരൾ മാത്രമവനു പോരും  മധുരപ്രതീക്ഷതൻ പൂങ്കാവിൽ വച്ചൊരു  മണിവേണു ഗായകനെ കണ്ടു മുട്ടി  അനുരാഗയമുനതൻ തീരത്തു വച്ചൊരു  അജപാലബാലികയെ കണ്ടുമുട്ടി - ഒരു അജപാലബാലികയെ കണ്ടുമുട്ടി

Published by the catalogue editor. Rights remain with the original creators.