2012 · song 1
Athirukalariyaathengo
Credits
- Singer
-
Vineeth Sreenivasan
- Lyricist
- Engandiyoor Chandrasekharan
- Composer
- Sangeeth
Lyrics
അതിരുകളറിയാതെങ്ങോ ഇതു വഴിയേ
അലയുകയാണോ കാറ്റിൽ ഒരു മൗനം
മൃദുഭാവം മായും പകലായ്
കനൽ പെയ്യും മുകിലായ്
ശ്രുതി മാറ്റും മായക്കുഴലായ്
അഴൽമീട്ടും മഴയായ്
അതിരുകളറിയാതെങ്ങോ ഇതു വഴിയേ...
ജലകണം നീറും മലരിതൾ
ഇലകൾ പെയ്യുന്ന പുലരിയിൽ
മുറിവുകൾ നൊന്തു പിടയവേ
ചിതറും ഓർമ്മയായ് നിന്നുവോ
തരളിതമാം മൃദുസന്ധ്യകൾ
പനിമതിയെത്തും രാവുകൾ (2)
അതിരുകളറിയാതെങ്ങോ ഇതു വഴിയേ
അലയുകയാണോ കാറ്റിൽ ഒരു മൗനം
കളകളം മാഞ്ഞൊരരുവികൾ
വിജനമാം മലനിരകളിൽ
വിഴലുകൾ മൂടി ഇരുളവേ
വീണൊടുങ്ങുമീ സാന്ത്വനം
മറയുകയോമന ഭംഗികൾ
അരുണിമ തേടും തേങ്ങലായ് (2)
അതിരുകളറിയാതെങ്ങോ ഇതു വഴിയേ
അലയുകയാണോ കാറ്റിൽ ഒരു മൗനം
മൃദുഭാവം മായും പകലായ്
കനൽ പെയ്യും മുകിലായ്
ശ്രുതി മാറ്റും മായക്കുഴലായ്
അഴൽമീട്ടും മഴയായ്
അതിരുകളറിയാതെങ്ങോ ഇതു വഴിയേ...
Published by the catalogue editor. Rights remain with the original creators.