2012 · song 5
Pularoli Vithariya
Credits
- Singer
- Afsal
- Lyricist
-
Rafeeq Ahamed
- Composer
- Leela Girish Kuttan
Lyrics
പുലരൊളി വിതറിയ പാതയോ
പുതുമലരിതളൊരു വീഥിയോ
പൂവിൽവീഴുമീ മഞ്ഞിൻതുള്ളികൾ
താഴോട്ടങ്ങനെ വേരിൽചെല്ലുമോ
വിണ്ണിൻവിസ്മയം തീരുംമാത്രയിൽ
മണ്ണിൻമാറിലെ നേരിൽചേരുമോ
പോരാമോ കാറ്റേ പോരാമോ കൂടെ
ആരാരും കാണാമലയോര പൂങ്കാവിൽ
തന്താനേ താനേ താനേ തന്താനേ
തക തന്താനേ താനേ താനേ താനാനേ
കണ്ണാടിഗോപുരം ചിന്നുന്നു പിന്നിലായ്
ഇന്നേതു ലോകം തേടിനാം ദൂരെ
സ്നേഹാർദ്രമായിതാ കാക്കുന്നു നമ്മളെ
ഗ്രാമാന്തരംഗം നാട്ടുമാവിൻചോട്ടിൽ
പിന്നിൽ തള്ളി പോരൂ മണ്ണിൽ മൂളി പോരൂ
ഉള്ളിൽ തിങ്ങും പേടിക്കാലം
പിന്നിൽ തള്ളി പോരൂ മണ്ണിൽ മൂളി പോരൂ
ഉള്ളിൽ തിങ്ങും പേടിക്കാലം
പോയ് മഞ്ഞുകാലം ഇനിയല്ലോ പൂക്കാലം (2)
തന്താനേ താനേ താനേ തന്താനേ
തക തന്താനേ താനേ താനേ താനാനേ
നെഞ്ചോട് ചേർത്തിടാം തെന്നുന്ന നന്മകൾ
എന്നെന്നുമുള്ളിൽ വേണമീ നാളം
ആഷാഢ മേഘമേ തൂകാവൂ ഞങ്ങൾതൻ
ആത്മാവു തോറും സ്നേഹാംശുധാര
എന്നുംവിണ്ണിൽമിന്നും വെള്ളിത്താരംപോലെ
ഉള്ളിൽ തിങ്ങും ജീവോന്മാദം
പോയ് മഞ്ഞുകാലം ഇനിയല്ലോ പൂക്കാലം (2)
തന്താനേ താനേ താനേ തന്താനേ
തക തന്താനേ താനേ താനേ താനാനേ
പുതുമലരിതളൊരു വീഥിയോ
പൂവിൽവീഴുമീ മഞ്ഞിൻതുള്ളികൾ
താഴോട്ടങ്ങനെ വേരിൽചെല്ലുമോ
വിണ്ണിൻവിസ്മയം തീരുംമാത്രയിൽ
മണ്ണിൻമാറിലെ നേരിൽചേരുമോ
പോരാമോ കാറ്റേ പോരാമോ കൂടെ
ആരാരും കാണാമലയോര പൂങ്കാവിൽ
തന്താനേ താനേ താനേ തന്താനേ
തക തന്താനേ താനേ താനേ താനാനേ
Published by the catalogue editor. Rights remain with the original creators.