Credits

Singer
Hariharan
Lyricist
Rajeev Alunkal
Composer
MG Sreekumar

Lyrics

അകലേ....കരിമുകിലോ അരികേ...മിഴിമഴയോ  (അകലേ) ഈ ജന്മത്തിൻ അതിശോകവിധിയോ ഇതു തീരാത്ത പരിതാപകഥയോ ഞാന്‍ ആശിച്ചതരുതാത്ത തണലോ ഇതു വാഴ്വേക്കുമപരാധഫലമോ മനസ്സേ...പറയൂ ...മറുപാതി മാഞ്ഞുപോയോ പതിയെ തളരും മണിവീണ മൂകമായോ (അകലേ) കാലങ്ങള്‍ കണ്ണീരില്‍ മുങ്ങാൻ ഈ യാത്രകള്‍ കാറ്റത്തെ കൂടാരം വീഴാൻ ഈ മാത്രകള്‍ മുറ്റത്തെ പൊന്നോണം പോകും നേരങ്ങളില്‍ ഒറ്റക്കായ്‌ കണ്ണെത്താക്കൊമ്പില്‍ കുഞ്ഞാറ്റകള്‍  ഈ നെഞ്ചിനുള്ളില്‍ ഓര്‍മ്മകള്‍  ഈറന്‍ തണ്ടായ് മൂളവേ മുറിവിലുരുകും ഇളമനസ്സു പിടയുമൊരു അവരോഹണം മറുതീരങ്ങള്‍ തേടി താരാഗണം  (അകലേ) ആരോമല്‍പ്പൂമ്പാറ്റക്കുഞ്ഞേ നീ ഏകനോ  താരാട്ടാന്‍ രാപ്പാടിക്കൂട്ടം ഓർത്തീലയോ താഴത്തെ തീരത്തേയ്ക്കാരും നോക്കീലയോ  താലോലം ആലോലം പാടാന്‍ വന്നീലയോ  ഈ വേനൽപ്പാടം നീറവേ മാരിക്കാറ്റേ...പോരുമോ വിരഹവിജനതയിലിരുളുനിറയുമൊരു സായന്തനം എരിനോവാലേ തേങ്ങി സന്ധ്യാംബരം  (അകലേ)

Published by the catalogue editor. Rights remain with the original creators.