1967 · song 5

Oru Koottam Njaaninnu

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം കുരുക്കുത്തിമുല്ലേ - കുടമുല്ലേ  ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം കുരുക്കുത്തിമുല്ലേ കുടമുല്ലേ  ശരൽക്കാല ചന്ദ്രലേഖ മയങ്ങിക്കോട്ടേ ചിരിക്കുന്ന നക്ഷത്രങ്ങൾ ഉറങ്ങിക്കോട്ടേ ഹൃദയത്തിൻ തുടിപ്പുകൾ അടങ്ങിടട്ടേ മധുരിക്കും ലഹരിയൊന്നൊതുങ്ങിടട്ടെ  ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം കുരുക്കുത്തിമുല്ലേ കുടമുല്ലേ  പതിനേഴാം പിറന്നാള്‌ വിരുന്നു വന്നു - എന്റെ കളിത്തോഴൻ എനിക്കൊരു സമ്മാനം തന്നു  പതിനേഴാം പിറന്നാള്‌ വിരുന്നു വന്നു - എന്റെ കളിത്തോഴൻ എനിക്കൊരു സമ്മാനം തന്നു  പട്ടുറുമാലാണെന്നു കരുതിക്കൊള്ളൂ പാദസരമാണെന്നു കരുതിക്കൊള്ളൂ  ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം കുരുക്കുത്തിമുല്ലേ കുടമുല്ലേ  മറ്റുള്ളോരറിയാതെ മനതാരിലൊളിപ്പിച്ച മലർക്കൂടയദ്ദേഹം പിടിച്ചുപറ്റി മറ്റുള്ളോരറിയാതെ മനതാരിലൊളിപ്പിച്ച മലർക്കൂടയദ്ദേഹം പിടിച്ചുപറ്റി പകരമായെനിക്കൊരു സമ്മാനം തന്നൂ മാരൻ പണമല്ല - പൊന്നല്ല - മണിമുത്തല്ല ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം കുരുക്കുത്തിമുല്ലേ - കുടമുല്ലേ  ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം

Published by the catalogue editor. Rights remain with the original creators.