Credits

Singer
Manjari Vijay Yesudas
Lyricist
Anil Panachooran
Composer
Johnson

Lyrics

പോക്കുവെയിൽ ചാഞ്ഞുപോകുമീ രാവഴിയിലൂടെ വന്നു നീ തൂനിലാവിൻ നാദതന്ത്രിയിൽ മേഘരാഗം മീട്ടി നിന്നു നീ മേഘരാഗം മീട്ടി നിന്നു നീ     കാറ്റിലാടും ആറ്റുവഞ്ചിതൻ പൂത്തിരണ്ട തേനലിഞ്ഞൊരീ കാട്ടരുവി കൂട്ടിനാരെയോ തേടിത്തേടീ യാത്രപോകവേ തേടിത്തേടീ യാത്രപോകവേ    എണ്ണിയെണ്ണി ഞാൻ നടന്നു നിൻ തൂമിഴി പുരണ്ടു നോവുവാൻ  (2) അന്യനായ് ഞാൻ അന്യനായി ഞാൻ നടന്നുനിൻ ചേവടി പുതഞ്ഞ താരയിൽ ചേവടി പുതഞ്ഞ താരയിൽ    കണ്ണിലുണ്ണിക്കാറ്റു വന്നു നിൻ കാതിൽ ചൊന്നതെന്തു കൈതവം (2) എൻ ഹൃദയരാഗനോവുകൾ കണ്ടറിഞ്ഞ സാന്ത്രനം കണ്ടറിഞ്ഞ സാന്ത്രനം    ( പോക്കുവെയിൽ)

Published by the catalogue editor. Rights remain with the original creators.