Credits

Singer
Afsal Emmanuel
Lyricist
Anil Panachooran
Composer
Johnson

Lyrics

കൂടുന്നുണ്ടേ പൂങ്കാറ്റും ചന്ദ്രികയും ആടുന്നുണ്ടേ ചാമരവും പൂമരവും കൂടുന്നുണ്ടേ ചങ്ങാത്തം പുതുചങ്ങാത്തം പാടുന്നുണ്ടേ കനവിന്റെ ഈറനുമായി തെന്നിത്തൂവി തെന്നിത്തൂവി  ചെല്ലത്താളമല്ലിത്താളിൽ നീളേ... ( കൂടുന്നുണ്ടേ)   താണുവന്നു താഴെ വന്നു താരകങ്ങൾ കൂടെ വന്നു ആടിടുന്നു പാടിടുന്നു ആയിരമായിരമാശകളോടെ (2) നോക്കുന്നേരം ഒരു കാർത്തിക തെളിയുന്നു കാണുന്നേരം കണിമലരായ് മാറുന്നു ഉള്ളാകെ ഉല്ലാസം വല്ലാതെ തുള്ളുന്നേരം വരുവിൻ വരുവിൻ പുതുപൂക്കളാമായ്  ചേരാമൊരു നിമിഷം  ( കൂടുന്നുണ്ടേ ...)   വത്സരങ്ങൾ മാഞ്ഞിടുന്നു ദർശനങ്ങൾ മാറിടുന്നു ആരവങ്ങൾ ആടിടുന്നു സ്വാഗതമോതും പുതുമകളോടെ (2) ഓരോ മൌനം ഒരു കീർത്തനമാകുന്നു  ഓരോ സ്വരം സ്മൃതിമധുരം തൂകുന്നു ...  കണ്ണാരം തുള്ളുന്ന പൂമ്പാറ്റക്കൂട്ടം പോലെ വരുവിൻ വരുവിൻ പുതുപൂമുകിലായ് പാറാമൊരു നിമിഷം ... ( കൂടുന്നുണ്ടേ... )

Published by the catalogue editor. Rights remain with the original creators.