1967 · song 1

Evideyaanu Thudakkam

Credits

Singer
PB Sreenivas
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

എവിടെയാണു തുടക്കം പാന്ഥാ - എവിടെയ്ക്കാണു മടക്കം  എവിടെയാണു തുടക്കം പാന്ഥാ - എവിടെയ്ക്കാണു മടക്കം കാലത്തിന്‍ കളിതോപ്പില്‍ മൂളിപ്പറന്ന രണ്ടു കാനനശലഭങ്ങള്‍ കണ്ടു മുട്ടി കളിച്ചും ചിരിച്ചും കണ്ണീരാലൊട്ടിച്ചും കളിച്ചും ചിരിച്ചും കണ്ണീരാലൊട്ടിച്ചും കരിയില കൊണ്ടൊരു കൂടു കെട്ടി കരിയില കൊണ്ടൊരു കൂടു കെട്ടി  എവിടെയാണു തുടക്കം പാന്ഥാ - എവിടെയ്ക്കാണു മടക്കം കടലിന്നക്കരെ കാണാത്ത നാട്ടില്‍ നിന്നും വിധിയുടെ കൊടുംകാറ്റു ചീറി വന്നൂ ശലഭങ്ങള്‍ പരസ്പരം പിരിഞ്ഞു സംഭവ - ക്കഴുകൻ വന്നൊന്നിനെ കൊണ്ടു പോയി കഴുകൻ വന്നൊന്നിനെ കൊണ്ടു പോയി എവിടെയാണു തുടക്കം പാന്ഥാ - എവിടെയ്ക്കാണു മടക്കം  മരണത്തിന്‍ കൊക്കിലെ ശലഭത്തെ മോഹിപ്പിക്കാന്‍ മയ്യത്തു കുഴിയിന്നു വാ പിളര്‍ന്നു ചിറകു കരിഞ്ഞു വെറും പുഴുവായ്‌ ദുഃഖത്തിന്റെ ചിതല്‍പ്പുറ്റില്‍ നീറുന്ന കളിത്തോഴാ കദനത്തിന്‍ കൂരിരുട്ടില്‍ കുരുടനായ്‌ അലയുമ്പോള്‍ കളയല്ലേ ധീരതയാം കൈവടി നീ

Published by the catalogue editor. Rights remain with the original creators.