1967 · song 1

Aariyankaaviloraattidayan

From Aval

Credits

Singer
S Janaki
Lyricist
Vayalar
Composer
G Devarajan

Lyrics

ആരിയങ്കാവിലൊരാട്ടിടയന്‍ പണ്ടാടു മേയ്യ്ക്കാന്‍ വന്നൂ - അവന്റെ പാട്ടുകള്‍ പൂന്തേനരുവികള്‍  ഒഴുകിനടന്നു (ആരിയങ്കാവിൽ....) ഗ്രാമകന്യകള്‍ അരുവിക്കരയില്‍  കാതോര്‍ത്തു നില്‍ക്കുമ്പോള്‍ - പാട്ടുകള്‍ കാതോര്‍ത്തു നില്‍ക്കുമ്പോള്‍ ഒരുനാളിടയന്റെ നിലവിളീ കേട്ടു  പുലിവരുന്നേ - പുലിവരുന്നേ അവന്റെ വിളികെട്ടോടിച്ചെന്നവര്‍  പുലിയെ കണ്ടില്ലാ കുന്നുംചരിവില്‍ നുണയനാമിടയന്‍  നിന്നു കളിയാക്കി - അവരെ കളിയാക്കി (ആരിയങ്കാവിൽ.....) പിന്നെയും ഒരു ദിവസം അവന്‍ പുലിവരുന്നേന്നു നിലവിളിച്ചു എന്നിട്ട് ?  ആളുകള്‍ ഓടിച്ചെന്നു, അവന്‍ അവരെ കളിയാക്കിച്ചിരിച്ചു ആഹാ !  അങ്ങനെയങ്ങനെ ഒരു ദിവസം.. ഒരു ദിവസം അങ്ങനെയങ്ങനെയാരിയങ്കാവില്‍  അന്നൊരു പുലി വന്നൂ - ആദ്യമായ് അന്നൊരു പുലി വന്നൂ മലയരയന്മാര്‍ നിലവിളി കേട്ടൂ പുലിവരുന്നേ - പുലിവരുന്നേ അവന്റെ നിലവിളി കേട്ടവരാരും  അവിടെ ചെന്നില്ല കുന്നുംചെരിവില്‍ നുണയനാമിടയനെ  കൊന്നു പുലി തിന്നു - അവനെ പുലിതിന്നു ആരിയങ്കാവിലൊരാട്ടിടയന്‍ പണ്ടാടു മേയ്യ്ക്കാന്‍ വന്നൂ - അവന്റെ പാട്ടുകള്‍ പൂന്തേനരുവികള്‍  ഒഴുകിനടന്നു

Published by the catalogue editor. Rights remain with the original creators.