2012 · song 3
Chempazhukka
Credits
- Singer
-
KJ Yesudas
Sujatha Mohan
- Lyricist
-
Vayalar Sarathchandra Varma
- Composer
-
MG Sreekumar
Lyrics
ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ
നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക
തേൻ വരിക്ക നല്ല തേൻ വരിക്ക
നീ നെഞ്ചിൻ മനക്കലെ ചുണക്കുടുക്ക
മുറ്റത്തെ മുൾകൊടി എന്നാലും ചന്തത്തിൻ ചന്ദ്രിക നീയെ
ഒറ്റക്കോ ചുറ്റി നടന്നീടും
നാടോടി കാറ്റല നീ
നിന്നോട് ചേർന്നു കണ്ടു ഞാൻ ഒരു കണി പൊൻമണീ പൊൻകണി പെണ്മണി
ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ
നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക
തേൻ വരിക്ക നല്ല തേൻ വരിക്ക
നീ നെഞ്ചിൻ മനക്കലെ ചുണക്കുടുക്ക
കണ്ണാടി കണ്ണിലൂടെന്നും മുത്തി
ഞാൻ നിന്നെ ചാരുതെ
നല്ലോലം പേലെ എൻമെയ്യിൽ
തണുപ്പ് നൽകും തെന്നലെ
ചെങ്കുന്നിക്കുരു ചോപ്പുള്ളോരീ ചുണ്ടിലെ
പുല്ലാങ്കുഴലായ് മാറി ഞാൻ
നിലാവല തന്നിലെ ചേലയുമായ് നിശാലത നൽകിയ താളവുമായ്
കുറുമ്പിൻ കാൽത്തള മീട്ടിക്കോണ്ടൊരു സുന്ദരി
കാത്തു കാത്തു നിന്നെ
ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ
നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക
തേൻ വരിക്ക നല്ല തേൻ വരിക്ക
നീ നെഞ്ചിൻ മനക്കലെ ചുണക്കുടുക്ക
ചെമ്പാവിൻ നാട്ടു പെണ്ണിന്നു
ചുറ്റുന്നീ ചേലിൽ ദാവണി
ചെമ്പൂവിൻ കുങ്കുമക്കിണ്ണം
നീട്ടുന്നീ മേലെ ആവണി
തത്തമ്മക്കിളി പാടുന്ന പൂമ്പാടിയിൽ പൊന്മാലയിടാൻ പോരു നീ
കുരുന്നില പോലോരു താലിയുമായ് ഇളംക്കിളി മേഞ്ഞൊരു പന്തലിടാൻ
തണുപ്പിൻ ചോലയിൽ മുങ്ങി പൊങ്ങിയോരെൻമനം ഒട്ടി ഒട്ടി നിന്നെ
ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ
നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക
ഒറ്റക്കോ ചുറ്റി നടന്നീടും
നാടോടി കാറ്റല നീ
മുറ്റത്തെ മുൾകൊടി എന്നാലും ചന്തത്തിൻ ചന്ദ്രിക നീയെ
നിന്നോട് ചേർന്നു കണ്ടു ഞാൻ ഒരു കണി നിർമണീ പൊൻക്കണി പെണ്മണി
ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ
നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക
തേൻ വരിക്ക നല്ല തേൻ വരിക്ക
നീ നെഞ്ചിൻ മനക്കലെ ചുണക്കുടുക്ക
Published by the catalogue editor. Rights remain with the original creators.