Credits

Singer
KS Chithra MG Sreekumar
Lyricist
Yusufali Kecheri
Composer
Johnson

Lyrics

പൂവേ നിന്‍ തേന്‍ നുകര്‍ന്നാല്‍ വണ്ടിന്റെ ചുണ്ടിൽ നീലാംബരി കാറ്റേ നീ പുല്‍കി നിന്നാല്‍ മണ്ണിന്റെ മാറിൽ കാദംബരി ഹൃദയമഞ്ജരി വിടരും യാമം മദനമഞ്ജുള യാമം പവിഴമുന്തിരി ചുണ്ടിലെ മധുരം നീ ചൊരിയൂ (പൂവേ നിന്‍...) മധുവിധുരജനിയിലേതോ രതിരാഗം കളിയാടി സുഖകരമൊരു മൃദുതാളം മണിയറയില്‍ വിളയാടി കടമിഴിയാല്‍ കിനാവിന്‍ കഥപറയൂ കവിളിണയില്‍ നിലാവിന്‍ നിറമണിയൂ പ്രിയനേ എന്നഭിലാഷം നുരയും ചഷകം ഹൃദയം (പൂവേ നിന്‍...) മൊഴികളിലമൃതവുമായി വരവേല്‍ക്കാന്‍ കിളിപാടി പുളകിത കലികയിലേതോ പുതുവര്‍ണ്ണം കുടചൂടി സുമനിരയില്‍ വസന്തം സുധപകരും കരള്‍ നിറയും സുഗന്ധം ചൊടിയുതിരും സഖിയിന്നെന്‍ അനുരാഗം നുരയും ചഷകം ഹൃദയം (പൂവേ നിന്‍...)

Published by the catalogue editor. Rights remain with the original creators.