1967 · song 3

Mayilaadum Mathilakathu

From Arakkillam

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

മയിലാടും മതിലകത്ത് മന്ദാരമതിലകത്ത് മനസ്സുപോലെ നിന്‍ മനസ്സു പോലെ മാണിക്യമണിവീടു കെട്ടും ഞാന്‍ - ഒരു മാണിക്യമണിവീടു കെട്ടും ഞാന്‍  (മയിലാടും... ) പൊന്‍പൂവള്ളികള്‍ പുഞ്ചിരി തൂകും പൂമുഖവാതിലിന്നരികില്‍ (2) മധുവിധുരാവിന്‍ മധുരവുമായ് നീ ഒരുങ്ങി വരുമോ - ഒരുനാള്‍ വരുമോ (2) (മയിലാടും... ) കന്യാമറിയം വാരിപ്പുണരും ഉണ്ണിയേശുവിന്‍ രൂപം കരളിന്നുള്ളിലെ അള്‍ത്താരയില്‍ ഞാന്‍ കണികണ്ടുണരും - ഉണരും മുത്തണിനൂപുരശിഞ്ജിതമോടെ പിച്ച നടക്കുമെന്‍ മോഹം കനകക്കിനാവിന്‍ കിലുക്കാംചെപ്പുമായ് വിരുന്നു വരുമോ - പതിവായ് വരുമോ  (മയിലാടും... )

Published by the catalogue editor. Rights remain with the original creators.