1967 · song 1

Chithrashalabhame

From Arakkillam

Credits

Singer
LR Eeswari
Lyricist
Vayalar
Composer
G Devarajan

Lyrics

ചിത്രശലഭമേ ചിത്രശലഭമേ എത്ര രാത്രികള്‍ നിന്നെ തേടി ഉറക്കമൊഴിച്ചൂ ഞാന്‍ ഈ വസന്തമെടുത്തു വിടര്‍ത്തിയ പൂവിന്‍ ഹൃദയമിതാ മണിവീണ മീട്ടും മധുപനു നീട്ടിയ പാനപാത്രമിതാ (ചിത്രശലഭമേ..) നീയൊരിക്കല്‍ വിരുന്നു വന്നൊരു നീലപ്പൂങ്കാവില്‍ ഞാനുറങ്ങും വള്ളിക്കുടിലില്‍ വാതില്‍ തുറന്നാട്ടേ ഈ വിരിച്ച കിടക്കയിലിത്തിരി നേരമിരുന്നാട്ടേ ഈ മാതളപ്പൂ നല്‍കും പൂമ്പൊടി വാരിയണിഞ്ഞാട്ടേ (ചിത്രശലഭമേ..)

Published by the catalogue editor. Rights remain with the original creators.