Anweshichu Kandethiyilla poster

1967 · song 5

Thaamarakkumbilallo

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ദേവാ - ദേവാ - ദേവാ താമരക്കുമ്പിളല്ലോ മമഹൃദയം - ഇതില്‍ താതാ നീ സംഗീത മധുപകരൂ താമരക്കുമ്പിളല്ലോ മമഹൃദയം - ഇതില്‍ താതാ നീ സംഗീത മധുപകരൂ എങ്ങനെയെടുക്കും ഞാന്‍  എങ്ങനെയൊഴുക്കും ഞാന്‍ എങ്ങനെയെടുക്കും ഞാന്‍  എങ്ങനെയൊഴുക്കും ഞാന്‍ എങ്ങനെ നിന്നാജ്ഞ നിറവേറ്റും ദേവാ - ദേവാ - ദേവാ താമരക്കുമ്പിളല്ലോ മമഹൃദയം കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത- കാകളി നിറച്ചവന്‍ നീയല്ലോ കാനനശലഭത്തിന്‍ കണ്ഠത്തില്‍ വാസന്ത- കാകളി നിറച്ചവന്‍ നീയല്ലോ നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍ ഉദ്യാനപാലകന്‍ നീയല്ലോ നിത്യസുന്ദരമാമീ ഭൂലോകവാടിയില്‍ ഉദ്യാനപാലകന്‍ നീയല്ലോ ദേവാ - ദേവാ - ദേവാ താമരക്കുമ്പിളല്ലോ മമഹൃദയം താതാ നിന്‍ കല്‍പ്പനയാല്‍  പൂവനം തന്നിലൊരു പാതിരാപ്പൂവായീ വിരിഞ്ഞൂ ഞാന്‍ താതാ നിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു പാതിരാപ്പൂവായീ വിരിഞ്ഞൂ ഞാന്‍ പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ പൂജയ്ക്കു നീയെന്നെ കൈക്കൊള്ളുമോ പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ പൂജയ്ക്കു നീയെന്നെ കൈക്കൊള്ളുമോ ദേവാ - ദേവാ - ദേവാ താമരക്കുമ്പിളല്ലോ മമഹൃദയം - ഇതില്‍ താതാ നീ സംഗീത മധുപകരൂ

Published by the catalogue editor. Rights remain with the original creators.