Anweshichu Kandethiyilla poster

1967 · song 3

Murivaalan Kurangachan

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

മുറിവാലൻ കുരങ്ങച്ചൻ  വിറവാലൻ പൂച്ചയുമായ് മഴ വന്ന മാസത്തിങ്കൽ  മല വാഴക്കൃഷി ചെയ്തു  മലവാഴകൾ വളർന്നപ്പോൾ  കുലയെല്ലാം വിളഞ്ഞപ്പോൾ  തലയെല്ലാം തനിക്കെന്നു  കുരങ്ങച്ചൻ ഉരചെയ്തു  (മുറിവാലൻ... )  മാർജ്ജാരൻ സമ്മതിച്ചു  കുലകൾ കുരങ്ങനു കിട്ടി  മലവാഴ തടയും ചവറും  പൂച്ചയ്ക്കും കിട്ടി (മാർജ്ജാരൻ... ) ഇനിയത്തെ വിളവിന്റെ തലയെല്ലാം തനിക്ക്‌ വേണം  പിടിവാശി പിടിച്ചല്ലോ  മരമണ്ടൻ പൂച്ച  (മുറിവാലൻ... )  കുരങ്ങച്ചനതു കേട്ടു  കുഴി കുത്തി ചേന വച്ചു  ചെറു ചേന വലുതായി  വിള കൊയ്യാറായല്ലോ  (കുരങ്ങച്ചനതു... ) തലയെല്ലാം പൂച്ചയെടുത്തു മുറിവാലനു ചേനകൾ കിട്ടി  അറിവില്ലാ തൊഴിൽ ചെയ്താൽ  നഷ്ടം വരുമാർക്കും  (മുറിവാലൻ... )

Published by the catalogue editor. Rights remain with the original creators.