Agniputhri poster

1967 · song 5

Kilikiliparunthinu

From Agniputhri

Credits

Singer
P Susheela
Lyricist
Vayalar
Composer
MS Baburaj

Lyrics

കിളികിളിപ്പരുന്തിന് കൃഷ്ണപ്പരുന്തിന് കടലില്‍ നിന്നൊരു ചെപ്പുകിട്ടി (2) ചെപ്പും കൊണ്ട് കടല്‍ക്കരെ ചെന്നപ്പോള്‍ ചെപ്പിനകത്തൊരു പൊന്മുത്ത് - പൊന്മുത്ത് (കിളികിളി... ) പാല്‍ക്കടല്‍ പെണ്‍കൊടി പഞ്ചമിച്ചന്ദ്രനെ  പ്രേമിച്ചുനടന്നൊരു കാലം (2) - അവള്‍ കടിഞ്ഞൂല്‍ പ്രസവിച്ച് കണ്ണാടിച്ചെപ്പിലിട്ട് കടലിലൊഴുക്കിയ പൊന്മുത്ത് - പൊന്മുത്ത് (കിളികിളി... ) തത്തമ്മ മുത്തശ്ശി തൊട്ടിലുകെട്ടി താലോലം കിളി താരാട്ടി (2) കാട്ടുകോഴികുളക്കോഴി കൊഞ്ചിച്ചു കുളിപ്പിച്ചു മുത്തിനൊരോമനപ്പേരിട്ടൂ പേരിട്ടൂ (2) കരയിലിരുന്നു കളിക്കുന്നേരത്ത് കടലമ്മ മുത്തിനെ കൊണ്ടുപോയി (2) - ഒരുനാള്‍ കടലമ്മ മുത്തിനെ കൊണ്ടുപോയി ഇപ്പോഴും കൃഷ്ണപ്പരുന്തു പറക്കുന്നു മുത്തും തേടി - കടലിലെ മുത്തും തേടീ....

Published by the catalogue editor. Rights remain with the original creators.