Agniputhri poster

1967 · song 4

Kannuthurakkaatha

From Agniputhri

Credits

Singer
P Susheela
Lyricist
Vayalar
Composer
MS Baburaj

Lyrics

കണ്ണുതുറക്കാത്ത ദൈവങ്ങളേ...  കണ്ണുതുറക്കാത്ത ദൈവങ്ങളേ കരയാനറിയാത്ത - ചിരിക്കാനറിയാത്ത കളിമണ്‍പ്രതിമകളേ മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ - മറക്കൂ ആയിരമായിരമന്ത:പുരങ്ങളില്‍  ആരാധിച്ചവള്‍ ഞാന്‍ - നിങ്ങളെ  ആരാധിച്ചവള്‍ ഞാന്‍ നിങ്ങളൊരിയ്ക്കല്‍ ചൂടിയെറിഞ്ഞൊരു  നിങ്ങളൊരിയ്ക്കല്‍ ചൂടിയെറിഞ്ഞൊരു  നിശാഗന്ധിയാണു ഞാന്‍ (കണ്ണുതുറക്കാത്ത...) കര്‍പ്പൂരനാളമായ് നിങ്ങള്‍തന്‍ മുന്‍പില്‍ കത്തിയെരിഞ്ഞവള്‍ ഞാന്‍ - ഒരു നാള്‍  കത്തിയെരിഞ്ഞവള്‍ ഞാന്‍ കണ്ണീരില്‍മുങ്ങിയ തുളസിക്കതിരായ് കണ്ണീരില്‍മുങ്ങിയ തുളസിക്കതിരായ് കാല്‍ക്കല്‍ വീണവള്‍ ഞാന്‍ കാല്‍ക്കല്‍ വീണവള്‍ ഞാന്‍ (കണ്ണുതുറക്കാത്ത...)

Published by the catalogue editor. Rights remain with the original creators.