Agniputhri poster

1967 · song 3

Iniyum Puzhayozhukum

From Agniputhri

Credits

Singer
P Jayachandran
Lyricist
Vayalar
Composer
MS Baburaj

Lyrics

ഇനിയും പുഴയൊഴുകും ഇതുവഴി ഇനിയും കുളിർക്കാറ്റോടിവരും ഇനിയും പുഴയൊഴുകും ഇതുവഴി  ഇനിയും കുളിർക്കാറ്റോടിവരും ഇനിയും പുഴയൊഴുകും  ഒഴുക്കിന്നെതിരെ ഓളങ്ങൾക്കെതിരെ  ഉയരുന്ന മൺചിറകൾ തകരും  മന്മറഞ്ഞ യുഗങ്ങൾതൻ മന്ത്രവാദപ്പുരകൾ  മറ്റൊരു കൊടുങ്കാറ്റിൽ തകരും - മറ്റൊരു കൊടുങ്കാറ്റിൽ തകരും ഇനിയും പുഴയൊഴുകും ഇതുവഴി  ഇനിയും കുളിർക്കാറ്റോടിവരും ഇനിയും പുഴയൊഴുകും പുതിയ വെളിച്ചവുമായ്‌ പുലരികൾ ഉണരും  പുതിയ ചക്രവാളങ്ങൾ വിടരും  തുമ്പ കിളിർക്കാത്ത തുമ്പികൾ പറക്കാത്ത  തരിശുഭൂമികൾ - തീരഭൂമികൾ - ഹരിതാംബരമണിയും - ഇനിയും  ഹരിതാംബരമണിയും  ​ഇനിയും പുഴയൊഴുകും ഇതുവഴി  ഇനിയും കുളിർക്കാറ്റോടിവരും ഇനിയും പുഴയൊഴുകും

Published by the catalogue editor. Rights remain with the original creators.