Diamond Necklace poster

2012 · song 3

Nilaamalare

Credits

Singer
Nivas
Lyricist
Rafeeq Ahamed
Composer
Vidyasagar

Lyrics

നിലാമലരേ നിലാമലരേ പ്രഭാകിരണൻ വരാറായി (2) സുഗന്ധം മായല്ലേ മരന്ദം തീരല്ലേ കെടാതെൻ നാളമേ നാളമേ… ആളൂ നീ ( നിലാമലരേ … ) മഴവിരലിൻ ശ്രുതി… ആ….. മണലിലൊരു വരി… എഴുതുമോ ഇനീ ഒരുജലകണം പകരുമോ നീ ഒരു നറുമൊഴി അതുമതിയിനി… ഈറൻ കാറ്റിൽ പാറി ജീവോന്മാദം ചൂടി പോരൂ പൂവിതളേ.. ( നിലാമലരേ … ) നിമിഷശലഭമേ വരൂ വരൂ വരൂ .… (2) നിമിഷശലഭമേ മധുനുകരുയിനി ഉദയകിരണമേ … കനകമണിയൂ നീ ജനലഴികളിൽ കുറുകുമോ കിളി ഒഴുകുമോ നദീ മരുവിലുമിനി ഏതോ തെന്നൽ തേരിൽ മാരിപ്പൂവും ചൂടി പോരൂ കാർമുകിലേ…  (നിലാമലരേ… )

Published by the catalogue editor. Rights remain with the original creators.