Agniputhri poster

1967 · song 2

Agninakshathrame

From Agniputhri

Credits

Singer
P Susheela
Lyricist
Vayalar
Composer
MS Baburaj

Lyrics

അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ ആശ്രമവാതിലിൽ വന്നൂ പോയകാലത്തിൻ ഹോമകുണ്ഠങ്ങളിൽ നീയെന്തിനെന്നെ എറിഞ്ഞു - വീണ്ടും നീയെന്തിനെന്നെ എറിഞ്ഞു അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ  ആശ്രമവാതിലിൽ വന്നൂ ശാപം കൊണ്ടൊരു ശിലയായ്‌ മാറിയ പ്രേമവിയോഗിനിയല്ലോ - ഞാനൊരു പ്രേമവിയോഗിനിയല്ലോ അന്ധകാരത്തിൽ അഹല്യയെ പോലെ ആയിരം രാവുകൾ ഉറങ്ങി ഞാൻ (അഗ്നിനക്ഷത്രമേ...)  എകാന്തനിദ്രയിൽ നിന്നൊരു രാത്രിയിൽ  എന്തിനുണർത്തീ ദേവൻ - എന്നെ എന്തിനുണർത്തീ ദേവൻ ശപിയ്ക്കൂ - ശപിയ്കൂ ശപിയ്ക്കു ശപിയ്ക്കു വീണ്ടുമെനിയ്ക്കൊരു ശിലയായ്‌ തീരുവാൻ മോഹം ​ശിലയായ്‌ തീരുവാൻ മോഹം

Published by the catalogue editor. Rights remain with the original creators.