1966 · song 6

Poovittu Poovittu

From Thilothama

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

പൂവിട്ടു പൂവിട്ടു പൂവിട്ടുനില്‍ക്കുന്നു പൂത്തിരുവാതിര രാത്രി പൊന്നമ്പിളിക്കല ചൂടുന്ന ദേവനെ  പൂമാലചാര്‍ത്തിച്ച രാത്രി - ശൈലജ പൂമാലചാര്‍ത്തിച്ച രാത്രി (പൂവിട്ടു പൂവിട്ടു...) ശൈലേശ്വരനെ പ്രദക്ഷിണം വയ്ക്കുന്ന  സ്വര്‍ണ്ണരേഖാനദി പോലെ  കൈലാസനാഥന്റെ കാഞ്ചനശ്രീകോവില്‍ കാണാന്‍ വന്നതാണീ രാത്രി - ദേവി കാണാന്‍ വന്നതാണീ രാത്രി (പൂവിട്ടു പൂവിട്ടു...) പ്രാണേശ്വരന്റെ ശിരസ്സിലണിയിക്കാന്‍ പാതിരാപ്പൂക്കളുമായി നാലമ്പലത്തിന്റെ മുറ്റത്തു പാര്‍വതി നാണിച്ചുനിന്നതാണീ രാത്രി - ദേവി നാണിച്ചുനിന്നതാണീ രാത്രി (പൂവിട്ടു പൂവിട്ടു....)

Published by the catalogue editor. Rights remain with the original creators.