Chattakaari (ചട്ടക്കാരി) poster

2012 · song 2

Kaattum Mazhayum

Credits

Singer
Vishnu Kurup
Lyricist
Murukan Kattakkada
Composer
M Jayachandran

Lyrics

കാറ്റും മഴയുംവന്നതറിഞ്ഞില്ലേ ഇതിലേ .. പൂവും തളിരും കാറ്റിലുലഞ്ഞില്ലേ പതിയേ… പനിനീരിൻ മണമുള്ള പാവാടത്തുമ്പീ മഴനനഞ്ഞില്ലേ .. (കാറ്റും മഴയും .. ) കവിളിൽ ചുംബന മധുപകരാം ഞാൻ അലസമണയുമ്പോൾ പ്രണയനദിയിലെ മത്സ്യം പോലെ വഴുതിമാറും നീ ഓ മർമ്മരമിടരും ചുണ്ടുകളാകെ  ഉഴിയുമോ നീ കാറ്റേ ഓ.. സുരഭിലമേതോ ലഹരികൾ നുണയാൻ ഋതുമതീ വിടരാമോ…  കാറ്റും മഴയുംവന്നതറിഞ്ഞില്ലേ ഇതിലേ .. മിഥുനരാഗവികാരങ്ങളിൽ ഞാൻ അഴകിലയുമ്പോൾ മകരമഞ്ഞിൻ മലനിര പോലെ മറഞ്ഞുനിൽക്കും നീ ഓ.. യവന മനോഹരി എങ്കിലുമെന്നെ പുഞ്ചിരി കോണ്ടു തൊടാമോ ഓ ജാലകവെളിയിൽ ജൂണിലെ മഴയിൽ ജൂലീ നീ നനയാമോ… കാറ്റും മഴയുംവന്നതറിഞ്ഞില്ലേ ഇതിലേ .. പൂവും തളിരും കാറ്റിലുലഞ്ഞില്ലേ പതിയേ… പനിനീരിൻ മണമുള്ള പാവാടത്തുമ്പീ മഴനനഞ്ഞില്ലേ .

Published by the catalogue editor. Rights remain with the original creators.