1966 · song 3

Devakumaaraa

From Thilothama

Credits

Singer
S Janaki
Lyricist
Vayalar
Composer
G Devarajan

Lyrics

ദേവകുമാരാ.... ദേവകുമാരാ ഓ..... ദേവകുമാരാ ദേവകുമാരാ പ്രേമസരോരുഹ മാലയിതണിയൂ (ദേവകുമാരാ... ) ആ....ആ‍.....ആ...... ഇന്നെന്റെ മനസ്സിന്റെ അന്തപ്പുരത്തില്‍ നിന്‍ ചന്ദനമെതിയടി ഒച്ച കേട്ടൂ (2) സ്വരരാഗസുധ തൂകി സങ്കല്‍പ്പ വീണമീട്ടി (2) സ്വപ്നത്തിന്‍ മഞ്ചലില്‍ ഞാന്‍ സ്വീകരിക്കും നിന്നെ (2) (ദേവകുമാരാ....) ഉന്മാദലഹരിയില്‍ എല്ലാം മറന്നു ഞാന്‍ മുന്തിരിച്ചഷകങ്ങള്‍ നിറച്ചു വയ്ക്കും മധുപുഷ്പശരംതൂകി മാറിലാകെ കുളിര്‍കോരി (2) മദനപ്പൂമണിയറയില്‍ തടവിലിടും നിന്നെ (2) (ദേവകുമാരാ....)

Published by the catalogue editor. Rights remain with the original creators.