2012 · song 2
Pakalakannu Doore
Credits
- Singer
-
Sachin Warrier
- Lyricist
-
Rafeeq Ahamed
- Composer
-
Shahabaz Aman
Lyrics
പകലകന്നു ദൂരെ
നിഴലലഞ്ഞു താഴെ
വിജനതീരം വിവശമേതോ
തിരയെ തേടുന്നുവോ..
ഇരുവഴി പിരിയുന്നിവിടെ ഇരുളും വെയിലും
പലവഴി ചിതറുന്നിവിടെ മലരും മണവും
പകലകന്നു ദൂരെ
നിഴലലഞ്ഞു താഴെ
മഞ്ഞണിയും വിഷാദാര്‍ദ്രമേതോ
കുഞ്ഞിലകള്‍ പിന്നില്‍ വീഴുന്നെ ..
എന്നരികില്‍ ആരോ വന്ന പോലെ
ഒന്നുലഞ്ഞു നിശാദീപ നാളം
കളിചിരിയോഴിയാ കടലേ
തളിരുകള്‍ കരിയാ വഴിയേ
ഇരുളിലോ മറവിലോ ശലഭമായി നീ പോയീ
നിന്‍ സുഗന്ധം തിരഞ്ഞെന്ന പോലെ
എന്‍ കിളിയോ ..
ഇതളുകള്‍ കൊഴിയും കനവോ
പറയുവാന്‍ കഴിയുമോ ഉയിരിലാറും താപം
ഇരുവഴി പിരിയുന്നിവിടെ ഇരുളും വെയിലും
പലവഴി ചിതറുന്നിവിടെ മലരും മണവും
പകലകന്നു ദൂരെ
ഇരുവഴി പിരിയുന്നിവിടെ ഇരുളും വെയിലും
നിഴലലഞ്ഞു താഴെ
പലവഴി ചിതറുന്നിവിടെ മലരും മണവും
Published by the catalogue editor. Rights remain with the original creators.