1966 · song 1

Bhaagyaheenakal

From Thilothama

Credits

Singer
P Leela
Lyricist
Vayalar
Composer
G Devarajan

Lyrics

ഭാഗ്യഹീനകള്‍ ഭാഗ്യഹീനകള്‍ ഭാരതസ്ത്രീകള്‍ നമ്മള്‍  ഭാരതസ്ത്രീകള്‍ നമ്മള്‍  (ഭാഗ്യഹീനകള്‍... ) എകാന്തദു:ഖത്തിന്‍ തീയിലെരിയുവാന്‍ സ്ത്രീകളായ് നമ്മള്‍ ജനിച്ചു തൃക്കണ്‍ തുറക്കാത്ത കല്‍വിളക്കിന്‍ കീഴില്‍ സ്വപ്നം കണ്ടു കിടന്നു - എന്തിനോ സ്വപ്നം കണ്ടു കിടന്നു (തൃക്കണ്‍.. ) (ഭാഗ്യഹീനകള്‍... ) കണ്വന്റെ മാനസപുത്രിയെപ്പോലെ ഞാന്‍ കണ്ണീരില്‍ നിന്നെ വളര്‍ത്തും രാമായണത്തിലെ സീതയെപ്പോലെ ഞാന്‍ നാമം ചൊല്ലി ഉറക്കും - നാഥന്റെ നാമം ചൊല്ലി ഉറക്കും (രാമായണ.. )

Published by the catalogue editor. Rights remain with the original creators.