1966 · song 7
Udalukalariyaathe
Credits
- Singer
- B Vasantha KP Udayabhanu
- Lyricist
- P Bhaskaran
- Composer
-
MS Baburaj
Lyrics
ഉടലുകളറിയാതുയിരുകള്‍ രണ്ടും
കഥപറയാന്‍ പോയീ - ഏതോ
കഥപറയാന്‍ പോയീ
(ഉടലുകള്‍... )
വസന്തസുന്ദര വനവീഥികളില്‍
മലരുകള്‍ നുള്ളാന്‍ പോയ് - അഴകിൻ
മധുവുണ്ണാൻ പോയ്
(വസന്ത.. )
പറയാനുള്ള രഹസ്യം പറയാന്‍
പവിഴച്ചുണ്ടിനു മോഹം (2)
അധരം വിട്ടു കടക്കാന്‍ വാക്കാം
അരയന്നത്തിനു നാണം (2)
ഉടലുകളറിയാതുയിരുകള്‍ രണ്ടും
കഥപറയാന്‍ പോയീ - ഏതോ
കഥപറയാന്‍ പോയീ
പ്രണയക്കടലിന്നക്കരെയുള്ളൊരു
കനകദ്വീപില്‍ ചെന്നു (2)
പുഷ്പം മൂടിയ ചന്ദനവനിയില്‍
സ്വപ്നം കണ്ടു നടന്നൂ
പുഷ്പം മൂടിയ ചന്ദനവനിയില്‍
സ്വപ്നം കണ്ടു നടന്നൂ - അവര്‍
സ്വപ്നം കണ്ടു നടന്നൂ
ഉടലുകളറിയാതുയിരുകള്‍ രണ്ടും
കഥപറയാന്‍ പോയീ - ഏതോ
കഥപറയാന്‍ പോയീ
Published by the catalogue editor. Rights remain with the original creators.