1966 · song 6

Pandu Nammal

Credits

Singer
S Janaki B Vasantha
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

പണ്ടു നമ്മൾ കണ്ടിട്ടില്ല പവിഴമല്ലിപ്പൂവനത്തിൽ പാട്ടു പാടി പാട്ടു പാടി ഓടിയിട്ടില്ല (പണ്ടു നമ്മൾ... ) അച്ഛനമ്മമാരീ ബന്ധം നിശ്ചയിച്ച നാളിൽ പ്രേമം പിച്ച വെച്ചു പിച്ച വെച്ചു മനസ്സിലെത്തി (2) - മാരൻ പിച്ചകപ്പൂവമ്പുമായി മനസ്സിലെത്തി (2) (പണ്ടു നമ്മൾ... ) കവിഹൃദയം ഉള്ളവൻ കലാലോക ഗന്ധർവ്വൻ കണ്ടാലോ സുന്ദരൻ എന്റെ തോഴൻ (2) പൗർണ്ണമി പാലൊളി വെണ്ണിലാ പെണ്ണേ നീ കല്യാണ ചെറുക്കനെ കണ്ണു വെയ്ക്കരുതെ (2)- എന്റെ കല്യാണ ചെറുക്കനെ കണ്ണു വെയ്ക്കരുതെ ഗുരുവായൂരപ്പന്‍ തന്റെ കരുണാകടാക്ഷമെന്റെ മനതാരില്‍ തെളിയിച്ച മണിവിളക്കേ കെട്ടുതാലി കെട്ടുംനേരം എന്നുയിര്‍ നിന്നുയിരില്‍ പുത്തനായ പൊന്‍കണ്ണിയാല്‍ കൊളുത്തി ദൈവം (കെട്ടു..)- എന്നും പൊട്ടിടാതിരുന്നുവെങ്കില്‍ സഫലം ജന്മം പൊട്ടിടാതിരുന്നുവെങ്കില്‍ സഫലം ജന്മം ആദ്യത്തെ രാത്രിയിൽ ആയിരം കിന്നാര ചോദ്യങ്ങൾ ചോദിയ്ക്കാൻ എനിയ്ക്ക്‌ മോഹം (2) മായാത്ത സങ്കൽപം മലർമെത്ത നീർത്തി നിന്നെ മാടി മാടി വിളിയ്ക്കുന്നു മണിയറ തന്നിൽ (2)- നിന്നെ മാടിമാടി വിളിയ്ക്കുന്നു മണിയറ തന്നിൽ (കവിഹൃദയം..)

Published by the catalogue editor. Rights remain with the original creators.