1966 · song 5

Oru Kochu Swapnathin

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ ഒരു നോക്കു കാണാൻ ഒരു വാക്കു കേൾക്കാൻ ഒരുമിച്ചാ‍ ദുഃഖത്തിൽ പങ്കുചേരാൻ ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ പട്ടുപോലുള്ളൊരാ പാദങ്ങൾ രണ്ടും കെട്ടിപ്പിടിച്ചൊന്ന് പൊട്ടിക്കരയാം പട്ടുപോലുള്ളൊരാ പാദങ്ങൾ രണ്ടും കെട്ടിപ്പിടിച്ചൊന്ന് പൊട്ടിക്കരയാം മുറുവേറ്റു നീറുന്ന വിരിമാറിലെന്റെ വിരലിനാൽ തഴുകി വെണ്ണ പുരട്ടാം ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ എന്നും ഞാൻ ചെന്നു വിളിച്ചില്ലയെങ്കിൽ ഉണ്ണില്ലലുറങ്ങില്ലാ മൽജീവനാഥൻ എന്നും ഞാൻ ചെന്നു വിളിച്ചില്ലയെങ്കിൽ ഉണ്ണില്ലലുറങ്ങില്ലാ മൽജീവനാഥൻ ഉള്ളിൽ കിടക്കുമെൻ ഉണ്ണിതൻ അച്ഛനെ കണ്ണോടു കണ്ണെന്നു കാണിക്കും ദൈവം ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ

Published by the catalogue editor. Rights remain with the original creators.