1966 · song 4

Mattoru Seethaye

Credits

Singer
Kamukara
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

മറ്റൊരു സീതയെ കാട്ടിലേക്കയയ്ക്കുന്നൂ ദുഷ്ടനാം ദുര്‍വിധി വീണ്ടും - ഇതാ ദുഷ്ടനാം ഉര്‍വിധി വീണ്ടും  (മറ്റൊരു... ) യുഗങ്ങള്‍ കഴിഞ്ഞിട്ടും ജഗം തന്നെ മാറിയിട്ടും ചരിത്രത്തിന്‍ ചക്രം വീണ്ടും തിരിയുന്നൂ (2) കണ്ണുനീര്‍മുകിലുകള്‍ കവിളത്തു പെയ്യുമീ- പെണ്ണിന്റെ നൊമ്പരം ആരറിയാന്‍ (2) വേര്‍പിരിഞ്ഞകലുന്ന നിന്നിണക്കിളിയുടെ വേദന കുലുങ്ങാതെ കണ്ടുനില്‍ക്കാന്‍ (2) രാമനല്ലല്ലോ നീ - ഓ.. ഓ.. രാമനല്ലല്ലോ നീ - രാജാവുമല്ലല്ലോ കേവലനാമൊരു മനുജന്‍  രാമനല്ലല്ലോ നീ രാജാവുമല്ലല്ലോ കേവലനാമൊരു മനുജന്‍  (മറ്റൊരു... ) നിന്‍ മനസ്സാക്ഷിയും ധര്‍മ്മവും തമ്മില്‍ ചെയ്യും കര്‍മ്മയുദ്ധത്തില്‍ ഭവാന്‍ ജയിച്ചെങ്കിലും നിന്‍ മനസ്സാക്ഷിയും ധര്‍മ്മവും തമ്മില്‍ ചെയ്യും കര്‍മ്മയുദ്ധത്തില്‍ ഭവാന്‍ ജയിച്ചെങ്കിലും പടയിതില്‍ പരുക്കേറ്റു പിടഞ്ഞുകൊണ്ടോടിയല്ലോ നിരപരാധിയാം നിന്റെ ഹൃദയേശ്വരി (പടയിതില്‍..) നിരപരാധിയാം നിന്റെ... ഹൃദയേശ്വരീ....

Published by the catalogue editor. Rights remain with the original creators.