Violin poster

2011 · song 7

Kaanakkompil

From Violin

Credits

Singer
Elizabeth Raju KK Nishad
Lyricist
Rafeeq Ahamed
Composer
Bijibal

Lyrics

കാണാകൊമ്പിൽ പൂവിൽ തങ്ങും വെള്ളിപ്പൂമ്പാറ്റേ, എന്റെ നെഞ്ചിൽതട്ടിക്കണ്ണിൽതത്തിപ്പാറിപ്പോവല്ലേ അന്തിച്ചോപ്പിൽ മുങ്ങിത്താഴും കുന്നിൻ ചാരത്ത് എന്നും വന്നിട്ടെന്തേ മാനം നോക്കിച്ചൂളം കുത്തീ നീ ഈണം മൂളി നീ…. കാണാകൊമ്പിൽ പൂവിൽ തങ്ങും വെള്ളിപ്പൂമ്പാറ്റേ, എന്റെ നെഞ്ചിൽതട്ടിക്കണ്ണിൽതത്തിപ്പാറിപ്പോവല്ലേ ഓരോ മുള്ളും പൂവായ് മാറ്റും മായാവി ചായം പൂശി കാലം നമ്മെ കണ്ടാലറിയാതെ ഓരോ മുള്ളും പൂവായ് മാറ്റും മായാവി ചായം പൂശി കാലം നമ്മേ കണ്ടാലറിയാതെ ഓടി വരും പൊടി മഴയിൽ തൂവുകയായ് പുതു ഗന്ധം ഓർത്തിടാതെ ചാരെ വന്നു പൂക്കാലം കാണാകൊമ്പിൽ പൂവിൽ തങ്ങും വെള്ളിപ്പൂമ്പാറ്റേ, എന്റെ നെഞ്ചിൽതട്ടിക്കണ്ണിൽതത്തിപ്പാറിപ്പോവല്ലേ വാനിൻ കോണിൽ നീന്തിമറഞ്ഞൊരു പൊന്നോടം രാവിൽ വന്നു പൊൽകതിർ തൂകിയ കന്നിനിലാവായി വാനിൻ കോണിൽ നീന്തിമറഞ്ഞൊരു പൊന്നോടം രാവിൽ വന്നു പൊൽകതിർ തൂകിയ കന്നിനിലാവായി കാലടികൾ താളമിടും വേദികയായ് മനസ്സാകെ ഓർമ്മ പോലെ നീരണിഞ്ഞു മന്ദാരം കാണാകൊമ്പിൽ പൂവിൽ തങ്ങും വെള്ളിപ്പൂമ്പാറ്റേ, എന്റെ നെഞ്ചിൽതട്ടിക്കണ്ണിൽതത്തിപ്പാറിപ്പോവല്ലേ അന്തിച്ചോപ്പിൽ മുങ്ങിത്താഴും കുന്നിൻ ചാരത്ത് എന്നും വന്നിട്ടെന്തേ മാനം നോക്കിച്ചൂളം കുത്തീ നീ ഈണം മൂളി നീ….

Published by the catalogue editor. Rights remain with the original creators.