1966 · song 3

Mannerinjaal Ponnuvilayum

Credits

Singer
KJ Yesudas Renuka Natarajan Ramani Mohiyudeen (EP Moideen) Radha Kamala
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

മണ്ണെറിഞ്ഞാല്‍ പൊന്നു വിളയും മലയാളക്കരയില്‍ കല്യാണക്കിളി കാരോലക്കിളി പൊന്നോണത്തിനു വന്നാട്ടേ  വന്നാട്ടേ - വന്നാട്ടേ....  (മണ്ണെറിഞ്ഞാല്‍... ) ചെങ്കോട്ട കോട്ട കടന്ന്  വയനാടന്‍ കുന്നു കടന്ന് തങ്കത്തിന്‍ ചിറകും വീശി  താഴോട്ടങ്ങിനെ വന്നാട്ടെ കല്യാണക്കിളി കാരോലക്കിളി പൊന്നോണത്തിനു വന്നാട്ടേ  വന്നാട്ടേ - വന്നാട്ടേ.. ഇത്തിരിനെല്ലേ പാണ്ടിനെല്ലേ ഇന്നല്ലേ നമ്മുടെ കേരളത്തില്‍ പുത്തരി കൊയ്യും പാവങ്ങള്‍ക്കും പട്ടിണികൊണ്ടാണത്താഴം പട്ടിണികൊണ്ടാണത്താഴം മാവേലി വാണൊരു നാട്ടില്‍ മാനവരൊന്നാകേണം കാലത്തിന്‍ കോലം മാറി വേലക്കാരിനിയെല്ലാരും (മാവേലി.. ) കല്യാണക്കിളി കാരോലക്കിളി പൊന്നോണത്തിനു വന്നാട്ടേ  വന്നാട്ടേ - വന്നാട്ടേ...  മണ്ണെറിഞ്ഞാല്‍ പൊന്നു വിളയും മലയാളക്കരയില്‍ കല്യാണക്കിളി കാരോലക്കിളി പൊന്നോണത്തിനു വന്നാട്ടേ  വന്നാട്ടേ - വന്നാട്ടേ....

Published by the catalogue editor. Rights remain with the original creators.