1966 · song 2

Kanniyil Pirannaalum

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

കന്നിയിൽ പിറന്നാലും കാർത്തിക നാളായാലും കണ്ണിനു കണ്ണായ്‌ തന്നെ ഞാൻ വളർത്തും - എന്റെ കണ്ണിനു കണ്ണായ്‌ തന്നെ ഞാൻ വളർത്തും  (കന്നിയിൽ... ) പെൺകുഞ്ഞാണെങ്കിലും ആൺകുഞ്ഞാണെങ്കിലും തങ്കത്തിൻ തൊട്ടിൽ കെട്ടി താരാട്ടും ഞാൻ (2)- നല്ല തങ്കത്തിൻ തൊട്ടിൽ കെട്ടി താരാട്ടും ഞാൻ പവിഴം പോൽ ചുമന്നൊരു പട്ടിളം കാതിൽ മെല്ലെ കവിത തുളുമ്പുമൊരു പേരു വിളിക്കും - പേരു വിളിക്കും (2) കണ്ണു തട്ടാതിരിക്കുവാൻ അമ്മയെക്കൊണ്ടു തന്നെ കണ്ണാടി കവിളത്തും പൊട്ട്‌ കുത്തിക്കും - കുഞ്ഞി പ്പൊട്ടു കുത്തിക്കും  (2) (കന്നിയിൽ... ) കനകത്തൂശിയാൽ നിങ്ങൾ കാതു രണ്ടും തുളയ്ക്കുമ്പോൾ കണ്ട്‌ നിൽക്കാൻ വയ്യാതെ ഓടിയൊളിക്കും -  ഓടിയൊളിക്കും (2) നാട്ടുനടപ്പൊത്ത്‌ നമ്മൾ നാലാളെ വിളിച്ചിട്ട്‌ ചോറ്റാനിക്കരെ ചെന്ന് ചോറുകൊടുക്കും (2) കന്നിയിൽ പിറന്നാലും കാർത്തിക നാളായാലും കണ്ണിനു കണ്ണായ്‌ തന്നെ ഞാൻ വളർത്തും - എന്റെ കണ്ണിനു കണ്ണായ്‌ തന്നെ ഞാൻ വളർത്തും

Published by the catalogue editor. Rights remain with the original creators.