1966 · song 1

Chettathiyamma

Credits

Singer
Renuka
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ചേട്ടത്തിയമ്മ - എന്റെ ചേട്ടത്തിയമ്മ (2) നാട്ടുകാർ കണ്ട് തൊഴും നവരത്നദീപമായ് വീട്ടിൽ വിളങ്ങണമെൻ ചേട്ടത്തിയമ്മ (2) ചേട്ടത്തിയമ്മ - എന്റെ ചേട്ടത്തിയമ്മ വീട്ടിൽ വലത്തുകാൽ വെയ്ക്കുന്ന നാൾ തൊട്ടെ കൂട്ടത്തിൽ കൂടിയിരിയ്ക്കണം (2) കാലത്തും നേരത്തും ഉണ്ണാത്ത ചേട്ടനെ കാഞ്ഞിരവടി വെട്ടി തല്ലണം (2) - കേട്ടോ‍ ചേട്ടത്തിയമ്മ - എന്റെ ചേട്ടത്തിയമ്മ പട്ടണക്കാരിയായ് ചുറ്റി നടക്കുന്ന പച്ചപ്പരിഷ്കാരി ആകരുതേ (2) ചോടും കണിയുമായ് ആടിയില്ലെങ്കിലും ചോറും കറിയുമൊരുക്കണം ചേട്ടത്തിയമ്മ - എന്റെ ചേട്ടത്തിയമ്മ കാച്ചിയ തൈലം തേച്ച് കാലത്തെ നീരാടി കാവിൽ പോയ് കൈ കൂപ്പി പോരണം (2) എന്റെ ചേട്ടന്ന് മന്ത്രിയായ് - ചെയ്തികളിൽ ദാസിയായ് തറവാട്ടിലമ്മയായിരിയ്ക്കണം (2) ചേട്ടത്തിയമ്മ - എന്റെ ചേട്ടത്തിയമ്മ  നാട്ടുകാർ കണ്ട് തൊഴും നവരത്നദീപമായ് വീട്ടിൽ വിളങ്ങണമെൻ ചേട്ടത്തിയമ്മ  ചേട്ടത്തിയമ്മ - എന്റെ ചേട്ടത്തിയമ്മ

Published by the catalogue editor. Rights remain with the original creators.