The Train poster

2011 · song 3

Ithile Varoo [M]

From The Train

Credits

Singer
Sreenivas
Lyricist
Rafeeq Ahamed
Composer
Sreenivas

Lyrics

ഇതിലേ വരൂ ഇനിയും വെറുതേ ഋതു മംഗലയാം പനിനീർ മുകിലേ.... പനിനീർ മുകിലേ.... ആ... മാറിൽ താവും നനവ് തരൂ ആ.... മൗനം നീറും നിനവ് തരൂ.....(2) വെൺതാരം പൊലിയാറായി ഈ പാതിരാവിൽ നീ കാണാതെയായി വിരഹാർദ്രം സ്‌മൃതിയേതോ നീരോളമായി നീങ്ങിയോരഴിമുഖമായി.......(2) വന്നീടും പുലർവേള പിന്നീടോ നിറസന്ധ്യ ഏനിനി മാറിലേതോ മഴവിൽ ചൂടും ആ....മൗനം നീറും നിനവ് തരൂ ആ....മാറിൽ താവും നനവ് തരൂ.....(2) എൻ ദാഹം നെടുവീർപ്പായ് നീ പോകും തീരം തഴുകുമ്പോൾ കരയോരം വിരൽ നീട്ടി ഈറൻ വരികളെഴുതുകയായ്....... (2) മിന്നൽക്കൈവളയോടെ തെന്നൽ കാൽത്തളയോടെ ഒരു നാൾ മോഹങ്ങൾ ഇടകലരും ആ....മൗനം നീറും നിനവ് തരൂ ആ....മാറിൽ താവും നനവ് തരൂ........ ആ....മൗനം നീറും നിനവ് തരൂ......

Published by the catalogue editor. Rights remain with the original creators.