1966 · song 5

Kuruvippetti

Credits

Singer
Adoor Bhasi
Lyricist
Vayalar
Composer
LPR Varma

Lyrics

കുരുവിപെട്ടി നമ്മുടെ പെട്ടി  കടുവാ പെട്ടിക്കോട്ടില്ല വോട്ടില്ലാ വോട്ടില്ല വോട്ടില്ല കടുവാ പെട്ടിക്കോട്ടില്ല കുരുവിപെട്ടി നമ്മുടെ പെട്ടി  കടുവാ പെട്ടിക്കോട്ടില്ല വോട്ടില്ലാ വോട്ടില്ല വോട്ടില്ല കടുവാ പെട്ടിക്കോട്ടില്ല പഞ്ചായത്തിൽ കുരുവി ജയിച്ചാൽ പൊന്നോണം നാടാകെ... (2) പാലങ്ങൾ.. വിളക്ക് മരങ്ങൾ.. പാടങ്ങൾക്ക് കലുങ്കുകൾ... പാർക്കുകൾ.. റോഡുകൾ.. തോടുകൾ.. അങ്ങനെ പഞ്ചായത്തൊരു പറുദീസാ... തിരഞ്ഞെടുപ്പിൽ കുരുവി ജയിച്ചാൽ... അരിയുടെ കുന്നുകൾ നാടാകേ.. നാടാകെ അരിയുടെ കുന്നുകളാണ് തിരഞ്ഞെടുപ്പിൽ കുരുവി ജയിച്ചാൽ... അരിയുടെ കുന്നുകൾ നാടാകേ.. നികുതി വകുപ്പ് പിരിച്ചു വിടും.. വനം പതിച്ചു കൊടുക്കും - ആർക്കും വനം പതിച്ചു കൊടുക്കും.. തോട്ടുംകരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കും  കൃഷിക്കാര്‍ക്കു കൃഷി ഭൂമി പണക്കാര്‍ക്കു മരുഭൂമി.. എന്‍ ജി ഒമാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം നാല് നാലിരട്ടി.. എന്‍ ജി ഒമാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം നാല് നാലിരട്ടി കണ്ടാലഴകുള്ള സാറാമ്മ കല്യാണം കഴിയാത്ത സാറാമ്മ നാട്ടുകാരുടെ സാറാമ്മ നമ്മുടെ നല്ലൊരു സാറാമ്മ സാറാമ്മ സാറാമ്മ നമ്മുടെ സ്ഥാനാർഥി സാറാമ്മ കുരുവിപെട്ടി നമ്മുടെ പെട്ടി  കടുവാ പെട്ടിക്കോട്ടില്ല വോട്ടില്ലാ വോട്ടില്ല വോട്ടില്ല കടുവാ പെട്ടിക്കോട്ടില്ല കടുവാപെട്ടി നമ്മുടെ പെട്ടി  കുരുവി പെട്ടിക്കോട്ടില്ല വോട്ടില്ല വോട്ടില്ല വോട്ടില്ല കുരുവി പെട്ടിക്കോട്ടില്ല കണ്ടാലഴകുള്ള ജോണിക്കുട്ടി കല്യാണം കഴിയാത്ത ജോണിക്കുട്ടി നാട്ടുകാരുടെ ജോണിക്കുട്ടി നമ്മുടെ നല്ലൊരു ജോണിക്കുട്ടി ജോണിക്കുട്ടി ജോണിക്കുട്ടി നമ്മുടെ സ്ഥാനാർഥി ജോണിക്കുട്ടി

Published by the catalogue editor. Rights remain with the original creators.