1966 · song 3

Kaaveri Theerathu

Credits

Singer
Renuka
Lyricist
Vayalar
Composer
LPR Varma

Lyrics

കാവേരി തീരത്തു നിന്നൊരു കൈനോട്ടക്കാരീ - കൈ നോട്ടക്കാരി (2) കാലത്തേ വീട്ടിൽ വന്നു കൈ നോക്കാനരികിലിരുന്നു മേലാകെ പച്ച കുത്തിയ കൈനോട്ടക്കാരി  കാവേരി തീരത്തു നിന്നൊരു കൈനോട്ടക്കാരീ - കൈ നോട്ടക്കാരി കൈയിലെ രേഖകൾ ഭാഗ്യരേഖകൾ കണ്ണാടി വെച്ചവൾ നോക്കി പറയാത്ത കഥകളില്ലാ - അവൾ പാടാത്ത കവിതയില്ലാ  കാവേരി തീരത്തു നിന്നൊരു കൈനോട്ടക്കാരീ - കൈ നോട്ടക്കാരി ഭാവിജീവിതമാകെപ്പൂത്തു തളിർക്കുമെന്നവൾ പാടി കണ്ടുണർന്ന കിനാവുകളെല്ലാം കതിരിടുമെന്നവൾ പാടി കാവേരി തീരത്തു നിന്നൊരു കൈനോട്ടക്കാരീ - കൈ നോട്ടക്കാരി മോഹങ്ങൾ വിജയകിരീടം ചൂടുമെന്നവൾ പാടി - പിന്നെ കൈകൾ തൊടുന്നതെല്ലാം പൊന്നാകുമെന്നവൾ പാടി  കാവേരി തീരത്തു നിന്നൊരു കൈനോട്ടക്കാരീ - കൈ നോട്ടക്കാരി  കാലത്തേ വീട്ടിൽ വന്നു കൈ നോക്കാനരികിലിരുന്നു മേലാകെ പച്ച കുത്തിയ കൈനോട്ടക്കാരി  കാവേരി തീരത്തു നിന്നൊരു കൈനോട്ടക്കാരീ - കൈ നോട്ടക്കാരി

Published by the catalogue editor. Rights remain with the original creators.