Sevenes poster

2011 · song 3

Ore Kinaamalarodum

From Sevenes

Credits

Singer
Anuradha Sriram Balram Iyer
Lyricist
Rafeeq Ahamed Santhosh Varma
Composer
Bijibal

Lyrics

ഒരേ കിനാ മലരോടം ഒരു യുഗമിനി തുഴയാം (പു) ഒരേ തണൽ കുട ചൂടി ജനിയുടെ മധു നുകരാം (സ്ത്രീ) ഉയിരിൻ കൈകോർക്കാം (പു) മൃതിയിലുമകലാതൊന്നാവാം (സ്ത്രീ) ഒരേ കിനാ മലരോടം ഒരു യുഗമിനി തുഴയാം (പു) ഉള്ളം നീറും മഞ്ഞുതുള്ളി ഞാൻ നിന്നിൽ നിന്നും ചിരിയണിയാം (സ്ത്രീ) നാധം മായും വർഷ വീണയിൽ രാഗം പാടും സുഖം അറിയാം (പു) കാറ്റായി പാടാൻ നീയണയേ മുളംകുഴൽ ഞാനാകാം (സ്ത്രീ) ശിലയായി തീർന്നാലും നിൻ വിരൽ തഴുകെ ചിറകണിയാം (പു) ചൈത്രം പുൽകും വീണപൂവിനും പ്രേമം പൂക്കും വനിയിൽ വരാം (സ്ത്രീ) മോഹം വാടും സൂര്യകാന്തി നിൻ സൂര്യൻ ഞാനായി പുണർന്നാലും (പു) രാവിൻ താരാദീപകമായി നിലാകുളിർ ഞാനേകാം (സ്ത്രീ) പ്രണയം തീരാതെ മറുപിറവികൾ തൻ കര തേടാം (പു) ഒരേ കിനാ മലരോടം ഒരു യുഗമിനി തുഴയാം (പു) ഒരേ തണൽ കുട ചൂടി ജനിയുടെ മധു നുകരാം (സ്ത്രീ) ഉയിരിൻ കൈകോർക്കാം (പു) മൃതിയിലുമകലാതൊന്നാവാം (സ്ത്രീ)

Published by the catalogue editor. Rights remain with the original creators.