1966 · song 6

Oru Thulasippoomaalikayaal

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

ഒരു തുളസിപ്പൂമാലികയായ്  ഗുരുവായൂർ നടയിൽ വെച്ചെൻ കരളാകും മാനിനെയങ്ങു പിടിച്ചുകെട്ടും -എന്റെ നരജന്മം പിന്നെ ഭവാനായ്  പതിച്ചു കിട്ടും  (ഒരു) കുത്തുവിളക്കെരിയുമ്പോൾ  കുപ്പിവളയണിക്കൈയ്യിൽ പുത്തനൊരു പുടവ നീ  എനിക്കു നൽകും (2) പുലരിപ്പൊന്നൊളിയിൽക്കൂടി  പൂജിച്ച മലരുകൾ ചൂടി (2) ശ്രീകോവിൽ നമ്മളൊന്നായ്  വലത്തു വെക്കും (ഒരു) കടമിഴിയിൽ സ്വപ്നവുമായ് ഹൃദയതിൽ സ്വർഗ്ഗവുമായി നട വിട്ടു നമ്മൾ മെല്ലെ നടന്നുപോകും (2) അവിടുന്നെൻ കൈ പിടിക്കും നിഴലായി ഞാൻ നടക്കും മധുവിധുവിൻ മണിയറ തന്നിൽ  നടന്നു ചെല്ലും (ഒരു)

Published by the catalogue editor. Rights remain with the original creators.