2011 · song 3
Manasse Eeran Mukilaay
Credits
- Singer
-
KJ Yesudas
- Lyricist
-
Rajeev Alunkal
- Composer
- Mohan Sithara
Lyrics
മനസ്സേ ഈറൻ മുകിലായ് പൊഴിയാൻ
മഴയിൽ തോരാ മധുരം നുകരാൻ
വരവായ് ആരോ വെൺതൂവൽ തേരിൽ
സ്നേഹചന്ദന കുളിരഴകിൽ
മനസ്സേ ഈറൻ മുകിലായ് പൊഴിയാൻ
മഴയിൽ തോരാ മധുരം നുകരാൻ
പതിയെ പാടുമെൻ പ്രണയം കേട്ടുവോ
താഴമ്പൂകാറ്റെ.....
പതിവായ് തേടുമെൻ പ്രിയതേ കണ്ടുവോ
പാറും പൂമ്പാറ്റേ
പണ്ട് ചെണ്ടുമല്ലി തേങ്കനവ്
ഇങ്ങു കൊണ്ടുവന്നു പൂഞ്ചിലമ്പ്
എന്റെയുള്ളിനുള്ളിൽ വന്നിരുന്ന്
മെല്ലെ ചൊല്ലണുണ്ട് രാകുറുമ്പ്
ഒന്ന് പറയൂ പറയൂ കുറുകും കുയിലേ
ഇളനീർ പുഴയിൽ നനയും എൻ കനവ്
മനസ്സേ ഈറൻ മുകിലായ് പൊഴിയാൻ
മഴയിൽ തോരാ മധുരം നുകരാൻ
തന്നാരെ തന്നാരെ
തന്നാരെ തന്നാരെ തന്നാരെ തന്നാരെ തന്നാരെ
അരികേ വന്നുനീ അകമേ പൂത്തുവോ
തീരാ മാമ്പൂവേ
പനിനീർ തെന്നലിൽ കൂടെ പാടിയോ
പാവം പൂമൈനേ
പണ്ട് കണ്ണുകൊണ്ട് കഥപറഞ്ഞു
പിന്നെ യാത്രചൊല്ലി പോയ്മറഞ്ഞു
എന്റെ ഉള്ളിന്നുള്ളിൽ നോവെരിഞ്ഞു
നിന്നെ കാത്തു കാത്തു ഞാൻ കുഴഞ്ഞു
ഒന്നു വരുമോ ഇതിലെ നിറവാൽ മയിലേ
മഴവിൽ മുനയായ് എഴുതു എൻ കവിത
തന്നാരെ തന്നാരെ
മനസ്സേ ഈറൻ മുകിലായ് പൊഴിയാൻ
മഴയിൽ തോരാ മധുരം നുകരാൻ
വരവായ് ആരോ വെൺതൂവൽ തേരിൽ
സ്നേഹചന്ദന കുളിരഴകിൽ
മനസ്സേ ഈറൻ മുകിലായ് പൊഴിയാൻ
മഴയിൽ തോരാ മധുരം നുകരാൻ
Published by the catalogue editor. Rights remain with the original creators.