Manushyamrugam (മനുഷ്യമൃഗം) poster

2011 · song 3

Nerinu Nerulla

Credits

Singer
Benny Dayal
Lyricist
Vayalar Sarathchandra Varma
Composer
Sayan Anwar

Lyrics

നേരിനു വേരുള്ള നരനേ നീ ആ നല്ല പേരിൽ നരിയോ നീ ഈശ്വരൻ നൽകുന്ന വരമാകെ നാശം വരാനോ വിളമ്പിയില്ലേ ഞാനെന്ന ഞാനെന്ന ഭാവങ്ങളോടെ നീ അശ്വമേധങ്ങളാടുകയല്ലേ നന്മയൊന്നില്ലാതെ മൃഗമനസ്സോടെ നീ വേട്ട തുടങ്ങാൻ ഇറങ്ങിയില്ലേ ഇരയുടെ പുതിയൊരു വിനയുടെ- കഥയിലെ നീചനായകൻ നീയേ പകയുടെ കൊലയുടെ അഴിമതി- വഴിയിലെ ധീര ചേകവൻ നീയേ (2) കതിരൊളിയേറും കനകമതെല്ലാം നിന്റെ കൈപ്പിടിയിലാകാൻ മടയുടെ ഉള്ളിൽ മുരളുകയല്ലോ സിംഹമാനെന്ന പോലെ (2) തിരുപദമണയുമൊരശരണമനുജനു മുറിവുകളനവധി അരുളുക സുരമുഖനേ.... നരിയുടെ നരമുഖനേ... ചതിയുടെ ചരിതമേ.. ആ...ആ (ഇരയുടെ........... ചേകവൻ നീയേ) 2 കിലുകിലെ കൊഞ്ചും കളമൊഴിമാരോ നിന്റെ സുന്ദരികളാകാൻ പണമെറിയുന്നു അതിലറിയാതെ നിന്റെ കാമോത്സവങ്ങൾ (2) കനവുകളെറിയണ മിഴിമുനയരികിലെ അഴകിനെ അടിമുടി കവരു മതവചരനേ ധനയുടെ സിരയിലെ അഴകിയ പുളിനമേ (ഇരയുടെ............. ചേകവൻ നീയേ) 2

Published by the catalogue editor. Rights remain with the original creators.