1966 · song 6

Vellikkinnam

From Rowdy

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

വെള്ളിക്കിണ്ണം കൊണ്ടുനടക്കും വെളുത്തവാവേ വിണ്ണിലെ വൃന്ദാവനിക വളര്‍ത്തിയ കന്യക നീ - കന്യക നീ  (വെള്ളിക്കിണ്ണം... ) യമുനാനദിയുടെ കരയിലുറങ്ങും യദുകുലരാഗിണി നീ പുല്ലാങ്കുഴല്‍ വിളി കേട്ടുണരുന്നൊരു പുഷ്പകുമാരിക നീ - കല്പക പുഷ്പകുമാരിക നീ  (വെള്ളിക്കിണ്ണം... ) നീരാടും കടവില്‍ നിന്നെ തേടിവരില്ലേ കണ്ണന്‍ നിന്നുടെ ആടകള്‍ വാരിയെടുക്കാൻ നീലക്കാര്‍മുകില്‍ വര്‍ണ്ണന്‍ തിരുമധുരവുമായ് നീലോല്‍പ്പലമിഴി - തിരയുവതാരേ നീ അല്ലിത്താമര വെള്ളത്താമര നുള്ളിവിരിച്ചു നീ - എന്തിനു നുള്ളിവിരിച്ചു നീ  വെള്ളിക്കിണ്ണം കൊണ്ടുനടക്കും വെളുത്തവാവേ വിണ്ണിലെ വൃന്ദാവനിക വളര്‍ത്തിയ കന്യക നീ - കന്യക നീ

Published by the catalogue editor. Rights remain with the original creators.