1966 · song 5

Pakshisaasthrakkaara

From Rowdy

Credits

Singer
S Janaki
Lyricist
Vayalar
Composer
G Devarajan

Lyrics

പക്ഷിശാസ്ത്രക്കാരാ കുറവാ പടിക്കലിത്തിരി നിന്നേ പോ താളിയോലക്കിളിയുമായ് നീ തണലിലല്പമിരുന്നേ പോ (പക്ഷിശാസ്ത്ര...) ഒൻപതു തിരിയിട്ട് പൂമുഖ വാതിലിൽ ഓട്ടു വിളക്കു കൊളുത്താം ഞാൻ (2) വെറ്റിലപാക്കും വെള്ളിപ്പണവും വിളക്കത്തു വെയ്ക്കാം ഞാൻ വിളക്കത്തു വെയ്ക്കാം ഞാൻ (പക്ഷിശാസ്ത്ര...) തത്തമ്മയെക്കൊണ്ടു കൊത്തിച്ചു തരുമോ തക്കുറിയോല പൊന്നോല (2) തങ്കക്കുടത്തിന്റെ ജാതകമെഴുതിയ തക്കുറിയോല പൊന്നോലാ തക്കുറിയോല പൊന്നോല (പക്ഷിശാസ്ത്ര...) അമ്മിണിക്കുട്ടനു വൃശ്ചികമാസത്തിൽ അശ്വതിനാളു പിറന്നാള് (2) ആയുസ്സു നോക്കണം അർഥം പറയണം അടുത്തു വന്നിരിക്കാം ഞാൻ അടുത്തു വന്നിരിക്കാം ഞാൻ   (പക്ഷിശാസ്ത്ര...)

Published by the catalogue editor. Rights remain with the original creators.